ഫോട്ടോഷൂട്ടിലൂടെ വൈറലായി മാറിയവർ ജീവിതത്തിലും ഒന്നിക്കുന്നുവോ? : വിവാഹ ചിത്രങ്ങൾ പ്രചരിക്കുന്നു

ഫോട്ടോഷൂട്ടുകൾ വൈറലാകുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളത് കൺസെപ്റ്റ് ഫോട്ടോഷൂട്ടിനു ആണ്. അത്തരം ഫോട്ടോഷൂട്ടിൽ അത് ആരാധകരുടെ മനസ്സും ഹൃദയം ഒരു പോലെ കവർന്നെടുത്തത് ആണ് അവളുടെ കുറവുകളെ സ്നേഹിച്ച രാജകുമാരൻ എന്ന തലക്കെട്ടോടെ കൂടി പ്രചരിച്ച കൺസെപ്റ്റ് ഫോട്ടോഷൂട്ട്. ഡോക്ടർ മനു ഗോപിനാഥൻ ആണ് ഇതിനു പിന്നിൽ.സൂസന്‍ തോമസും ഡോക്ടര് മനുവുമാണ് ചിത്രങ്ങളില്‍ മോഡൽസ് ആയി പ്രത്യക്ഷ പെട്ടത്.ജയകുമാറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാൽ ചില ഗ്രൂപ്പുകളിൽ ചിത്രം യഥാർത്ഥത്തിൽ ഉള്ളതാണെന്ന് പറഞ്ഞ ഷെയർ ചെയ്യപ്പെട്ടു.

അവളുടെ കുറവുകളെ പ്രണയിച്ച രാജകുമാരൻ എന്ന തലക്കെട്ടും സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് കൺസപ്റ്റ് എന്ന ആമുഖക്കുറിപ്പ് അടിവരയിട്ടു പറഞ്ഞുകൊണ്ടാണ് ആ ആശയം മുന്നോട്ടുവെച്ചത്. ഇതിലെ മോഡലായി വന്ന സൂസൻ തോമസ് സോഷ്യൽ മീഡിയകളിൽ സെലിബ്രിറ്റിയാണ്. മാത്രമല്ല സൂസൻ മികച്ചൊരു ഗായികയും അതിനൊപ്പം നല്ലൊരു മോഡലുമാണ്. ടിക് ടോക് ലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. കൺസെപ്റ്റ് ഫോട്ടോഷൂട്ട് മാത്രമായി സേവ് ദ ഡേറ്റ് ഷൂട്ട് ചെയ്ത അതേ ക്യാമറക്കണ്ണുകൾ ആണ് ഇപ്പോൾ പ്രചരിക്കുന്ന വിവാഹ ചിത്രങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത്.

ചിത്രങ്ങൾ യഥാർത്ഥ വിവാഹ ചിത്രങ്ങളാണോ അതോ ഇതും ഫോട്ടോഷൂട്ട് ആണോ എന്ന സംശയത്തിലാണ് സോഷ്യൽ ലോകം. അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു എന്ന് മാത്രമാണ് ഫോട്ടോയുടെ തലക്കെട്ട്. ഇതാണ് സംശയത്തിന് കാരണമാകുന്നത്. . ആയൂർവേദ ഡോക്ടറുടേയും ക്ലിനിക്കൽ സൈക്കളജിസ്റ്റിന്റേയും കുപ്പായം അണിയുംപോഴും കലയുമായി അഭേദ്യ ബന്ധം പുലർത്താനുള്ള ആളാണ് ഡോക്ടർ മനു ഗോപിനാഥൻ. സംഗീതവും മോഡലിംഗും ഒക്കെ ജീവിതത്തിന്റെ ഭാഗമായത് ലവട്ടം പ്രണയാമൃതം എന്ന പേരിൽ സംഗീത ആൽബവും ചെയ്തിട്ടുണ്ട്.

ങ്ങനെയിരിക്കേയാണ് ബാഹ്യ രൂപമല്ല സൗന്ദര്യത്തിന്റെ  എന്ന ആശയം മുൻനിർത്തി ഒരു ഫോട്ടോ ഷൂട്ട് എടുക്കാനാണ് മോഡലായ സൂസനെ പരിചയപ്പെടുന്നത്. ഇരുവരും ടിക്ടോക്കിൽ സജീവമായിരുന്നു. സ്മിത സൂസൻ മറ്റുള്ളവർക്ക് ഒരു ഉദാത്ത ഉദാഹരണമാണ്. ശാരീരിക പരിമിതികളുടെ പേരിൽ കണ്ണീരും കിനാവും ആയി ജീവിതം തള്ളിനീക്കു നവരുടെ കാലത്ത് ജീവിച്ചു കാണിച്ചു കൊടുത്തവർ. മനസ്സിനാണ് സൗന്ദര്യം എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത സ്മിതയെ മനു ഗോപിനാഥൻ തന്റെ ഫോട്ടോഷൂട്ടിന് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരുപത്തിയഞ്ചാം വയസിലാണ് അവളെ ഇങ്ങനെയാക്കിയ ആ ദുരന്തം സംഭവിക്കുന്നത്.ീട്ടില്‍ പ്രാര്‍ത്ഥനയില്‍ മുഴുകുന്ന സമയത്ത് അടുക്കളയിൽനിന്നും രൂക്ഷഗന്ധം വന്നു അത് എന്താണെന്ന് അറിയാൻ ഗ്യാസ് ലീക്ക് ആണെന്ന് അറിയാതെ സ്മിത അടുക്കളയിലെ ലൈറ്റ് ഇടുകയും തീ ആളി പടരുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും സ്മിത മൃതപ്രായ ആയിരിക്കുന്നു., ചികിത്സയിൽ കഴിയുന്നതിനിടെ ചില പുതിയ ഡോക്ടർമാർ അലംഭാവം കാണിച്ചു അതിന്റെ ഫലമായി ഇന്നവൾക്ക് ചില വിരലുകൾ ഇല്ല. എന്നാൽ താൻ നേരിട്ട് വേദനകളെല്ലാം കടിച്ചമർത്തി ജീവിതത്തിലേക്ക് മുന്നേറുകയായിരുന്നു സ്മിതയെന്നു മനു പറയുന്നു.

ഒരുപാട് പേരെ ചിന്തിപ്പിക്കുകയും ഇതുപോലെ പ്രവർത്തിക്കാനും ഈ സംഭവം പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് നന്മയുള്ള ഇങ്ങനെയുള്ള ജീവിതങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കാം. ബാഹ്യസൗന്ദര്യം പലതിനും ഒരു ഘടകം ആകുമ്പോൾ അല്ലെങ്കിൽ നമ്മൾ ആക്കപ്പെടുമ്പോൾ ഇങ്ങനെയുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങൾ മനസ്സിൽ വരട്ടെ. മനസ്സുകൾ തമ്മിലുള്ള പൊരുത്തത്തിൽ ആണ് ഏറ്റവും വലിയ സൗന്ദര്യം,ഇത്വ വർണിക്കാൻ ആകാത്ത ഒരിക്കലും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത എന്നാൽ മനസ്സുകൊണ്ട് മാത്രം അനുഭവിക്കാൻ കഴിയുന്ന സൗന്ദര്യം ആണ്.

KERALA FOX
x
error: Content is protected !!