നടൻ മണികണ്ഠ രാജൻ അച്ഛനായി കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്ക് വെച്ച് താരം പറഞ്ഞത്

മലയാളികൾ എന്നും ഓർത്ത് ഇരിക്കുന്ന ഒരു മലയാള സിനിമയാണ് ദുൽഖർ സൽമാൻ നായകനായി വന്ന കമ്മട്ടി പാടം 2016ൽ പുറത്ത് ഇറങ്ങിയ ചിത്രത്തിന് വൻ ജനപിന്തുണയാണ് അന്ന് ലഭിച്ചത് അതിലെ ഓരോ കഥാപാത്രങ്ങളേയും മലയാളികൾ ഇരു കൈയും നീട്ടി സ്വേകരിച്ചിരുന്നു കമ്മട്ടി പാടത്തിൽ നിരവതി പുതുമുഖങ്ങൾ വന്നെങ്കിലും അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ആയിരുന്നു ബാലൻ എന്നുള്ള വേഷം അത് അഭിനയിച്ചതാകട്ടെ മണികണ്ഠ രാജൻ എന്ന നടനും

ആ ഒറ്റ അഭിനയം കൊണ്ട് തന്നെ കേരള സംസ്ഥാന സഹ നടനുള്ള അവാർഡ് വരെ തേടി എത്തുകയായിരുന്നു അതിന് ശേഷം നിരവതി ചിത്രങ്ങളാണ് താരത്തെ തേടി വന്നത് മലയാളത്തിൽ നിന്ന് നേരെ പോയത് തമിഴ് സിനിമയിലേക്കാണ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലും മണികണ്ഠൻ അഭിനയിച്ചിട്ടുണ്ട് താരത്തിന്റെ നിരവതി പുതിയ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്

2020 ഫെബ്രുവരിയിൽ താരം പുതിയതായിട്ട ഒരു വീട് വെക്കുന്നതും അതിലോട്ട് താമസം മാറിയതും അന്ന് വല്യ വാർത്തയായിരുന്നു അതേ വർഷം തന്നെ തൃപ്പൂണിത്തുറ സ്വദേശിനിയായ അഞ്ജലിയെ വിവാഹം കഴിക്കുകയായിരുന്നു മണികണ്ഠന്റയും അഞ്ജലിയുടെയും വിവാഹം വളരെ ലളിതമായിട്ടാണ് താരം നടത്തിയത് തന്നെ ഇപ്പോൾ തനിക്ക് കുഞ്ഞ് പിറന്നു എന്ന് പറഞ്ഞ് കൊണ്ട് ഒരു ചിത്രവും അതിന്റെ കൂടെ കുറിച്ച കുറിപ്പും വൈറലായി മാറുന്നത് അതേഹം കുറിച്ചത് ഇങ്ങനെ

നമസ്കാരം… എനിക്ക് കുഞ്ഞ് പിറന്നിരിക്കുന്നു ….ഞാൻ അഛനായ വിവരം സന്തോഷത്തോടെ , വിനയപൂർവ്വം അറിയിക്കട്ടെ…. നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയതിന് നന്ദി പറയുന്നില്ല , നന്ദിയോടെ ജീവിക്കാം ….❤️ അതേഹം പങ്ക് വെച്ച ചിത്രത്തിൽ “ബാലനാടാ …” എന്നുളത് ചിത്രത്തിൽ കാണാമായിരുന്നു അത് ഏവർക്കും കൺഫ്യൂഷൻ ഉണ്ടാകി എന്ന് മനസിലാക്കിയ താരം തൊട്ട് താഴെ തന്നെ ‘ ബാലനാടാ എന്നതിനർത്ഥം കുഞ്ഞ് “ബാലൻ ” ആണ് ‘ എന്ന് വ്യക്തമാക്കിട്ടുണ്ട് നിരവതി പേരാണ് അച്ഛനായ മണികണ്ഠൻ ആശംസകൾ അറിയിക്കുന്നത്

KERALA FOX
x
error: Content is protected !!