നടി അമ്പിളിദേവിയുടെ ജീവിതത്തിൽ പുതിയ സന്തോഷം, വിവാദങ്ങള്ക്ക് ഒടുവിൽ വീണ്ടും ചിരിച്ച മുഖവുമായി താരം

മലയാളികൾക്ക് ഏറ്റവും സുപരിചതമായ നടിമാരിൽ ഒരാളാണ് അമ്പിളി ദേവി, 1996ൽ ബാലതാരമായി മലയാള സീരിയൽ രംഗത്ത് അഭിനയം തുടങ്ങിയ താത്തിന് പിന്നിട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, 2005ൽ കേരളത്തിലെ മികച്ച സീരിയൽ നടിക്കുള്ള അവാർഡ് നടി അമ്പിളി ദേവിക്കായിരുന്നു ലഭിച്ചിരുന്നത്, സീരിയലിലും ടെലിവിഷൻ ഷോകളിലും അമ്പിളി ദേവി തിളങ്ങിയെങ്കിലും താരത്തിന്റെ യഥാർത്ഥ ജീവിതാനുഭവം കൈപ്പേറിയതാണ്

2009ൽ ആയിരുന്നു അമ്പിളിദേവിയുടെ ആദ്യ വിവാഹം നടക്കുന്നത്, സീരിയൽ സിനിമ ഛായാഗ്രഹൻ ആയ ലോവലനുമായിട്ടായിരുന്നു ആദ്യ വിവാഹം, ഇവരുടെ ഈ ബന്ധത്തിൽ അമർനാഥ് എന്ന ഒരു ആണ്കുട്ടി ഒണ്ട് എന്നാൽ നീണ്ട ഒമ്പത് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു, അതിന് ശേഷമാണ് നടി അമ്പിളി ദേവിയുടെ ജീവിതത്തിൽ നടൻ ആദിത്യൻ ജയൻ കടന്ന് വരുന്നത്, മലയാള താരം ജയൻറെ സഹോദരൻറെ മകനാണ് ആദിത്യൻ ജയൻ, ഇരുവരും കൊല്ലത്ത് വെച്ച് 2019ൽ ആയിരുന്നു വിവാഹിതരായത്

ആദിത്യ ജയനുമായിട്ടുള്ള ഈ ബന്ധത്തിൽ അമ്പിളി ദേവിക്ക് അർജുൻ എന്ന മകൻ കൂടി ഉണ്ട് എന്നാൽ, ഈ വർഷം ആദിത്യൻ തന്നെ ചതിക്കുകയായിരുന്നു എന്ന് സോഷ്യൽ മീഡിയയിൽ കൂടി അമ്പിളി ദേവി വെളിപ്പെടുത്തുകയായിരുന്നു, രണ്ട് മക്കളും അമ്പിളി ദേവിയുടെ കൂടെയാണ് ഇവരെ വളർത്താൻ താരം ആരുടെ മുന്നിലും തല കുനിക്കാതെ ധീരമായ ചുവടുകൾ വെക്കുകയാണ് താരം ഇപ്പാൾ, മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ചിരിച്ച മുഖവുമായിട്ട് നടി അമ്പിളി ദേവിയെ കാണാൻ സാധിക്കുന്നത്

അഭിനയത്രിക്ക് പുറമെ നല്ലൊരു നർത്തകി കൂടിയാണ് നടി അമ്പിളി ദേവി, 2001ലെ കേരള സ്കൂൾ യുവജനോത്സവത്തിലെ കലാത്തിലകം കൂടിയാണ് താരം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ മികച്ച പരിശീലനം നേടിയ നർത്തകി കൂടിയായ അമ്പിളി ദേവി ആ അറിവ് പകർന്ന് നൽകാൻ നൃത്തോദയ എന്ന പേരിൽ ഒരു ഡാൻസ് ക്ലാസ് തുടങ്ങിരുന്നു താരം എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികൾക്ക് വരാൻ പറ്റാത്തത് കൊണ്ട് ഓൺലൈൻ ആയി നൃത്തം പഠിപ്പിക്കാൻ തീരുമാനിക്കുകയാണ് താരം ഇതിനെ കുറിച്ച് പറയുന്ന വിഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്

വളരെ ചിരിച്ച് സന്തോഷമുള്ള മുഖവുമായി അമ്പിളി ദേവി പറയുന്നത് ഇങ്ങനെ “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നൃത്തോദയയുടെ പേജിൽ ഡാന്‍സ് ക്ലാസിനെക്കുറിച്ച് ബന്ധപ്പെട്ട് കുറച്ച് അന്വേഷണങ്ങള്‍ വന്നിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ പോസ്റ്റ് ചെയ്യുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ നമുക്ക് ഓണ്‍ലൈന്‍ ക്ലാസ് മാത്രമേ സാധ്യമായിട്ടുള്ളത് . അത് കൊണ്ട് ഡാൻസ് ക്ലാസ് ഓണ്‍ലൈന്‍ ആയി ആരംഭിച്ചിട്ടുണ്ട്. ക്ലാസില്‍ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ അറിയിക്കുക.” ഇതായിരുന്നു അമ്പിളി ദേവിയുടെ വാക്കുകൾ നിരവതി പേരാണ് അമ്പിളി ദേവിക്ക് പുതിയ ആശയത്തിന് ആശംസ അറിയിച്ച് രംഗത്ത് വരുന്നത്

KERALA FOX
x
error: Content is protected !!