” സാരിയിൽ പുതപ്പിച്ചു വെച്ച പൊന്നോമനയെ അവൾ റെയിൽവേ ട്രാക്കിലേക്ക് എടുത്തു വെച്ചു ” , ലോക്കോ പൈലറ്റിന്റെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

” സാരിയിൽ പുതപ്പിച്ചു വെച്ച കു,.ഞ്ഞിനെ അവൾ റെയിൽവേ ട്രാക്കിലേക്ക് എടുത്തു വെച്ചു ” ലോക്കോ പൈലറ്റായ അബ്ദുൽ റാസിഖ് പങ്കുവെച്ച അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് .. വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ :

ലോകോ പൈലറ്റാണ് ,നമ്മുടെ കോഴിക്കോടാണ് ,വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ് ,തച്ചോളി ഒതേനൻ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ് ,എന്നോടൊപ്പം എൻ്റെ ചില ഓർമ്മകളേയും പരിചയപ്പെടുത്തട്ടെ ,ജീവൻ്റെ വിലയുള്ള യാത്ര —- ..
നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നാലോചിക്കുമ്പോൾ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാൽബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയ്യാറെടുപ്പിനായി കുളിച്ച് യൂനിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയിൽ കയറി. ബാംഗ്ളൂരിന്റെ മഞ്ഞും മലകളും കടന്ന് ജോലാർപേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയിൽവെ സ്റ്റേഷനിൽ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസർ കൂടി കാബിനിൽ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനിൽ കൂടി കടന്ന് പോയപ്പോൾ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ൽ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു.

നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വർക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത് ,വർക്ക് സ്പോട്ടും കടന്ന് വണ്ടി അതിൻ്റെ വേഗത വർദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്പോൾ അങ്ങ് ദൂരെ ഒരു നിയൽ പോലെ ഒരാൾട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങൾ ഏതായാലും പതിവ് പോലെ ഹോൺ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി നടന്ന് വരുന്ന ആൾ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയിൽവേ ഗേറ്റിൽ നിന്നും ഒരാൾ കൊടിയും പിടിച്ച് ഓടുന്നതും കാണാം ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പഴേക്കും മനസ്സിലായിരുന്നു. പന്തികേട് മനസ്സിലായപ്പോൾ എമർജൻസി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു.’ വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു ഞങ്ങൾക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു’ വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസർ കാണാതിരിക്കാൻ മുഖം തിരിച്ച് ഭിത്തിയിലമർത്തി നിന്നു.

മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങൾ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവൾ അവളുടെ കയ്യിൽ സാരിയാൽ പൊതിഞ്ഞ് മറച്ച് വെച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു കു,.ഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വെക്കുകയാണ്. ദൈവത്തിൻ്റെ ഉൾവിളിയോ എന്തോ അവൾ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവൾ നിൽക്കുന്ന ഇടം കടന്ന് പോവാതെ നിൽക്കും എന്ന് മനസ്സിൽ തോന്നിയ അവൾ കു,.ഞ്ഞിനെ ട്രാക്കിൽ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാർത്ഥത്തിൽ അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ. അവൾ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റർ കടന്നാണ് വണ്ടി നിന്നത് ‘ എഞ്ചിനിടയിൽ നിന്നും കോച്ചിനടിയിൽ നിന്നും രണ്ട് ശ.രീ,രങ്ങൾ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സിൽ കടന്നു വന്ന ഞാൻ അവർ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീർപ്പിട്ടു. വണ്ടി നിന്നപ്പോൾ മുഖം ഉയർത്തി ഓഫീസർ ചോദിച്ചു: – എന്തായി? തല്കാലം രക്ഷപ്പെട്ടു സർ ഇതായിരുന്നു എന്റെ മറുപടി

പിറകെ ഓടി വന്ന ഗേറ്റ് കീപ്പർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി അവൾ രാവിലെ മുതൽ സാഹചര്യം ഒത്ത് വന്നാൽ മ,രി..ക്കാനായി നിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു മ,രണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തിൽ ജോലി തുടരേണ്ടത് തന്നെ…… അവളും കു,ഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല എങ്കിലും ഏകദേശം 15 വർഷങ്ങൾക്ക് മുൻപേയുള്ള ചില ഓർമ്മകൾ മരിക്കാതെ കിടക്കുന്നു ,— റാസിക് കുളങ്ങര

KERALA FOX
x
error: Content is protected !!