നടി ഭാവനയുടെ ജന്മദിനം ആഘോഷമാക്കി നടി മഞ്ജു വാരിയറും, സംയുക്ത വർമയും, ഗീതു മോഹൻദാസും

2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് നടി ഭാവന, ആ ഒറ്റ ചിത്രം കൊണ്ട് താരത്തിനെ മലയാളികളുടെ മനസ്സിൽ ഒരു ഇടം കണ്ടെത്താൻ സാധിച്ചു എന്നതാണ് വാസ്ഥവം, ആ ഒറ്റ ചിത്രത്തിനെ വിജയത്തിന് ശേഷം 2003ൽ ഭാവന നായികയായി ഇറങ്ങിയ ചിത്രങ്ങൾ ആറെണ്ണം ആയിരുന്നു, ഏറ്റവും രസകരമായ കാര്യം എന്തന്ന് വെച്ചാൽ ഇറങ്ങിയ ആറു ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു, ക്റോണിക്ക് ബാച്ചിലർ, തിളക്കം, സി. ഐ. ഡി. മൂസ, സ്വപ്നക്കൂട്, വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട്, ഇവർ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ ചിത്രങ്ങളുടെ വിജയങ്ങൾക്ക് ശേഷം നടി ഭാവനയുടെ താര മൂല്യം കൂടി എന്ന് തന്നെ പറയാം

ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക മേനോൻ എന്നായിരുന്നു എന്നാൽ സിനിമയിൽ വന്നതിന് ശേഷം ഭാവന എന്ന പേര് മാറ്റുകയായിരുന്നു, മലയാളത്തിന് പുറമെ തമിഴ്, തെലുഗ്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്, ഇതുവരയ്ക്കും എണ്പതിൽ പരം ചിത്രങ്ങളിൽ ആണ് നായികയായി ഭാവന അഭിനയിച്ചിരിക്കുന്നത് എന്നാൽ 2017ന് ശേഷം നടി ഭാവന മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള തന്നെ എടുത്തു എന്ന് തന്നെ പറയേണ്ടി ഇരിക്കുന്നു, കന്നഡ സിനിമയിൽ താരം ഇപ്പോൾ വളരെ സജീവമാണ്, താരത്തിന്റെ മൂന്നോളം ചിത്രങ്ങൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്

മലയാള സിനിമയിൽ വന്നതിന് ശേഷം താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ ആയി മാറി താരങ്ങൾ ആണ് നടി മഞ്ജു വാര്യറും, സംയുക്ത വർമയും, ഗീതു മോഹനദാസും എന്നാൽ മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുണ്ടെങ്കിലും ഇവരുമായിട്ടുള്ള ഈ സൗഹൃദം ഇന്നും നടി ഭാവന കാത്ത് സൂക്ഷിക്കുന്നുണ്ട്, താരത്തിന്റെ വിവാഹം 2018 ജനുവരിയിൽ ആണ് കഴിഞ്ഞത്, കന്നഡ നിർമാതാവ് നവീനാണ് താരത്തിൻറെ കഴുത്തിൽ താലി ചാർത്തിയത്, വിവാഹ ശേഷം ഇരുവരും ബാംഗ്ലൂറിലാണ് സ്ഥിര താമസം, ഭാവന ജനിച്ചത് 1986 ജൂൺ ആറിനായിരുന്നു, ഇന്ന് താരത്തിന്റെ മുപ്പത്തിഅഞ്ചാം ജന്മദിനം ആണ്

നടി ഭാവനയ്ക്ക് നിരവതി പേരാണ് ജന്മദിന ആശംസകൾ അറിയിക്കുന്നത്, എന്നാൽ ഭാവനയുടെ ഉറ്റ സുഹൃത്തുക്കൾ ആയ മഞ്ജുവും, സംയുക്തയും, ഗീതു മോഹൻദാസും പങ്ക് വെച്ച ജന്മദിന ആശംസകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത് , മഞ്ജുവും ഭാവനയും നിൽക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ “ഹാപ്പി ബർത്ത്ഡേ പ്രിയപ്പെട്ടവളെ !!! നിന്നെ ഇഷ്ടം ആണ്… എക്കാലവും!!!” ഇതായിരുന്നു മഞ്ജു പങ്ക് വെച്ചത്, സംയുക്ത വർമ ഭാവനയുടെ ചിത്രത്തോടൊപ്പം കുറിച്ചത് ഇങ്ങനെ “ഒരു രാജ്ഞി ജനിക്കുന്നതല്ല, അവൾ സ്വയം സൃഷ്ടിക്കുന്നതാണ്, ജന്മദിനാശംസകള്‍ ഭാവ്സ്” ഇതായിരുന്നു സംയുക്ത കുറിച്ചത്, ഒരാൾക്ക് വേണ്ടത് നട്ടെല്ലാണ് അല്ലാതെ വളഞ്ഞ എല്ല് അല്ല! ജന്മദിനാശംസകൾ കടുവേ ♥ ഇതായിരുന്നു ഗീതു മോഹൻദാസ് കുറിച്ചത് കൂടാതെ നിരവതി താരങ്ങൾ ഇപ്പോൾ ഭാവനയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് കൊണ്ട് രംഗത്ത് വരുന്നുണ്ട്

KERALA FOX
x
error: Content is protected !!