ഒരു ദിവസം വീൽചെയറിൽ നിന്നും അവൾ എഴുന്നേൽക്കും, അമ്മേ എന്ന് വിളിക്കും ; ഭാഗ്യജാതകം സിന്ധു വർമ്മയുടെ ആർക്കുമറിയാത്ത കഥ

ഇന്നും പുതുമയോടെ നിലനിൽക്കുന്ന, ഇപ്പോഴും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് തലയണമന്ത്രം. ശ്രീനിവാസൻറെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത എക്കാലത്തെയും സൂപ്പർ ഹിറ്റ്. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മത്സരിച്ച് തകർത്തഭിനയിച്ചവരാണ്. ആഡംബര മോഹം കൊണ്ട് ഗ്രാമത്തിൽ നിന്നും നഗര കോളനിയിലേക്ക് താമസം മാറ്റുന്ന കാഞ്ചന എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തത് ഉർവശി ആയിരുന്നു. എന്നാൽ ഈ സിനിമയിലെ ഏറ്റവും രസകരമായ ഒരു സീൻ ആണ് ഉപ്പു തിന്ന ഉർവശിയെ ഇംഗ്ലീഷ് ചോദ്യങ്ങൾ ചോദിച്ചു വെള്ളം കുടിപ്പിക്കുന്ന കോളനിയിലെ തന്നെ താമസക്കാരിയായ ഒരു സ്കൂൾ വിദ്യാർത്ഥിനി.

നാമെല്ലാവരും ഏറെ രസിച്ചു കണ്ടുകൊണ്ടിരുന്ന, നമ്മെ ചിരിപ്പിച്ച ആ രംഗം ഒരു മലയാളി പ്രേക്ഷകർക്കും മറക്കാൻ കഴിയുന്നതല്ല. പ്രത്യേകിച്ച് ഉർവശിയെ വെള്ളം കുടിപ്പിച്ച ആ മിടുമിടുക്കി പെൺകുട്ടിയെ. ചിത്രത്തിൽ കരാട്ടെകാരൻ ആയി എത്തുന്ന ജോർജ്ജ് എന്ന കഥാപാത്രം ചെയ്യുന്ന ഇന്നസെന്റിന്റെയും, ജാക്കി ചാൻ ഫാനായി എത്തിയ ജിജി എന്ന കഥാപാത്രം ചെയ്യുന്ന മീനയുടെയും വാശി കാരിയായ മകള് ആയി എത്തി അരങ്ങുതകർത്തതത് സിന്ധു വർമ്മയാണ്. ഒരുപക്ഷേ സിന്ധു വർമ ആരാണെന്ന് അറിഞ്ഞാൽ പ്രേക്ഷകരെല്ലാം ഞെട്ടും എന്നതിൽ സംശയമില്ല. ബാലതാരമായി എത്തിയ സിന്ധു വർമ്മയെ ഇപ്പോൾ എല്ലാ പ്രേക്ഷകർക്കും സുപരിചിതയാണ്.

പക്ഷേ ഇത് തലയണ മന്ത്രത്തിലെ ആ പെൺകുട്ടി ആണെന്ന് അറിയാമെന്നവർ വളരെ ചുരുക്കമായിരിക്കും. ഭാഗ്യജാതകത്തിലും, പൂക്കാലം വരവായി, പരസ്പരം,രാക്കുയിൽ തുടങ്ങി നിരവധി സീരിയലുകളിൽ അമ്മ കഥാപാത്രം കൈകാര്യം ചെയ്യുന്ന സിന്ധു വർമ്മയാണ് ആ ബാലതാരം. മെഗാസീരിയൽ നിന്നും മിനിസ്ക്രീനിലേക്ക് ചേക്കേറിയതാണ് സിന്ധു വർമ്മ. മേനകയുടെ ബാല്യകാലം അഭിനയിച്ചുകൊണ്ട്” വർഷങ്ങൾ പോയതറിയാതെ “എന്ന സിനിമയിലൂടെയാണ് താരം ഈ മേഖലയിലേക്ക് അരങ്ങേറുന്നത്.പിന്നീട് നിരവധി സത്യൻ അന്തിക്കാട് സിനിമകളിൽ താരം ബാലതാരമായി എത്തുകയും, പത്തോളം സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുമുണ്ട്.

ബാലതാരമായി എത്തിയ താരം പിന്നീട് അഭിനയം മേഖലയിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക യായിരുന്നു. താരം അഭിനേത്രി എന്നതിലുപരി ഒരു അധ്യാപിക കൂടിയാണ്. പഠനം എല്ലാം പൂർത്തിയാക്കി അധ്യാപികയായി ജോലി നോക്കുന്നതിനിടയിലാണ് വിവാഹം നടന്നത്. എന്നാൽ വിവാഹ ശേഷമാണ് താരം വീണ്ടും അഭിനയത്തിൽ സജീവമായത്. ഒരു ബ്രേക്ക് എടുത്തതിന് ശേഷം താരം എത്തിയത് മിനി സ്ക്രീനിൽ ആണ്. ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന സീരിയൽ ആണ് രാക്കുയിൽ. അവസാനമായി താരം അഭിനയിച്ച സിനിമയാണ് രമേശ് പിഷാരടി നിർമ്മിച്ച ഗാനഗന്ധർവൻ എന്ന സിനിമ. ഈ സിനിമയിൽ പ്രിൻസിപ്പാളിന്റെ വേഷത്തിൽ എത്തി താരം അഭിനയിച്ചു തകർക്കുകയായിരുന്നു.

പ്രശസ്ത ടെലിവിഷൻ താരം മനു വർമയാണ് സിന്ധു വർമ യുടെ ഭർത്താവ്. ഒരു ടെലിഫിലിമിൽ അഭിനയിച്ചുകൊണ്ടിരിക്കവേയാണ് ഇരുവരും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. പ്രശസ്തനായ ജഗന്നാഥ വർമ്മ യുടെ മരുമകൾ കൂടിയാണ് സിന്ധു വർമ്മ. ഇരുവർക്കും ഗിരിധർ, ഗൗരി എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. എന്നാൽ വളരെ സന്തോഷകരമായ ജീവിതത്തിൽ ഇവരുടെ തീരാ വേദനയായി തുടരുന്നത് മകൾ ഗൗരിയാണ്. തലച്ചോറിലെ ചില നാഡീ പ്രവർത്തനങ്ങളുടെ തകരാറുമൂലം വീൽചെയറിൽ ജീവിതം കഴിച്ചു കൂട്ടുകയാണ് ഏകമകൾ ഗൗരി .ഈ പെൺകുട്ടിക്ക് നടക്കാനോ സംസാരിക്കാനോ മറ്റൊന്നിനും തന്നെ കഴിയില്ല.എങ്കിലും പ്രതീക്ഷ കൈവിടാതെ മനുവും സിന്ധുവും ഇപ്പോഴും പറയുന്നത് തങ്ങളുടെ മകൾ ഒരുനാൾ എഴുന്നേൽക്കും എന്നാണ്. ഇരുവർക്കും നിരവധി ആരാധകരാണുള്ളത്

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!